NEWS
കാണക്കാരി ജെസി കൊലപാതക കേസിൽ നിർണായക കണ്ടെത്തൽ, ജെസിയുടെ മൊബൈൽ ഫോൺ എം.ജി സർവകലാശാല ക്യാമ്പസിലെ കുളത്തിൽ കണ്ടെത്തി
07/10/2025 01:24 PM IST
ചെറുകര സണ്ണിലൂക്കോസ്

കോട്ടയം കാണക്കാരിയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇടുക്കിയിൽ എത്തിച്ച് കൊക്കയിൽ തളളിയ കേസിൽ നിർണായകമായ മൊബൈൽ ഫോൺ കുളത്തിൽ നിന്നും കണ്ടെത്തി.
പ്രതിയായ ഭർത്താവ് സാം കെ. ജോർജ് എം.ജി സർവകലാശാല ക്യാമ്പസിലെ പാറക്കുളത്തിൽ എറിഞ്ഞ ഭാര്യ ജെസിയുടെ ഫോണാണ് സ്കൂബാ ഡൈവിംങ് സംഘം നടത്തിയ തെരച്ചിൽ കണ്ടെത്തിയത്.
ഇത് ജെസിയുടെ മൊബൈൽ ഫോൺ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ജെസിയുടെ ഫോൺ ക്യാമ്പസിലെ പാറകുളത്തിൽ ഉപേക്ഷിച്ചുവെന്ന പ്രതി സാമിന്റെ മൊഴിയെ തുടർന്നാണ് അന്വേഷണസംഘം ഇവിടെ എത്തി പരിശോധന നടത്തുന്നത്.
എന്നാൽ ഇതോടൊപ്പം മറ്റൊരു ഫോൺ കൂടി കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇതിനാൽ തിരച്ചിൽ വീണ്ടും തുടരുകയാണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








